തിരുവനന്തപുരം....(piravomnews.in) ബിജെപി പ്രവർത്തക്കരുടെ വ്യാജ പരാതി , കോൺഗ്രസ് വാർഡ് മെമ്പറും, മാതാവും ആത്മഹത്യ ചെയ്തു. വക്കം പഞ്ചായത്ത് മേമ്പറെയും അമ്മയയുമാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് മെമ്പറായ അരുൺ അമ്മ വത്സല എന്നിവർ ആത്മഹത്യ ചെയ്തത്. വീടിനുള്ളിലെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പഞ്ചായത്ത് മെമ്പർക്കും വൈസ് പ്രസിഡൻറിനും വാട്സ്ആപ്പ് സന്ദേശം അയച്ചതിനുശേഷമാണ് ജീവനൊടുക്കിയത്. വക്കം പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ് അരുൺ. ആത്മഹത്യാ കുറിപ്പ് റിപ്പോർട്ടറിന് ലഭിച്ചു
മരണത്തിന് ഉത്തരവാദിയായവരുടെ പേര് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഉത്തരവാദികൾ നൽകിയ ജാതി കേസ് താൻ ചെയ്തിട്ടില്ലെന്ന് അരുൺ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. റോബറി കേസും താൻ ചെയ്തട്ടില്ലയെന്നും കുറിപ്പിലുണ്ട്. 'പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല. ഈ അവസ്ഥ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. എൻ്റെ ഭാര്യയും അമ്മയും മകനും ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. മാനസിക വിഷമം വല്ലാതെ ഉലക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു' എന്ന് കുറിപ്പിൽ പറയുന്നു

ബിജെപി പ്രവർത്തകർക്ക് എതിരെ ആണ് ആത്മഹത്യാക്കുറിപ്പ്. എസ്സി ആക്ട് പ്രകാരം അരുണിനെതിരെ കേസെടുത്തു. ഇത് കള്ള കേസ് ആണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. വിനോദ്, സന്തോഷ് കഴിഞ്ഞവർഷം കേസ് കൊടുത്തത്. മണിലാൽ മോഷണക്കുറ്റം ആരോപിച്ചാണ് കേസ് കൊടുത്തത്. അരുണിനെതിരെ കേസ് കൊടുത്തവർ ബിജെപി പ്രവർത്തകരാണ്.
Congress ward member and mother commit suicide after false complaint by BJP workers
